SignIn
Kerala Kaumudi Online
Friday, 20 September 2024 8.51 PM IST

ഓഫീസ് മാറ്റണമെന്ന്

Increase Font Size Decrease Font Size Print Page
o

പാലക്കാട്: ജില്ലാ ഭാഗ്യക്കുറി ഓഫീസ് സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ താഴത്തെ നിലയിലേക്ക് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഭിന്നശേഷിക്കാർ ഉൾപ്പെടെ 1500ഓളം ഭാഗ്യക്കുറി ഏജന്റുമാർ എത്തുന്ന ഓഫീസ് നിലവിൽ പ്രവർത്തിക്കുന്നത് രണ്ടാം നിലയിലാണ്.
ഭിന്നശേഷിക്കാരിൽ ഇരുകാലുകളില്ലാത്തവരും അരയ്ക്ക് താഴെ തളർന്നവരുമുണ്ട്. കാഴ്ചയില്ലാത്തവർക്കും മുകളിലത്തെ ഓഫീസാണ് ശരണം. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് പരാതിക്കാരനായ റെയ്മന്റ് ആന്റണി പറഞ്ഞു. കമ്മിഷൻ ജില്ലാ ഭാഗ്യക്കുറി ഓഫീസറിൽ നിന്ന് റിപ്പോർട്ട് വാങ്ങി. ഓഫീസ് താഴത്തെ നിലയിലേക്ക് മാറ്റാൻ കളക്ടർക്ക് നിരന്തരം കത്ത് നൽകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞു. ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടി രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്ന് കമ്മിഷൻ കളക്ടർക്ക് നിർദേശം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.