അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള കട്ടിൽ, മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ്പുകൾ എന്നിവയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.രമേശൻ അദ്ധ്യക്ഷനായി. അഞ്ച് ലക്ഷം വീതം മുടക്കി 140 കട്ടിലുകളും പത്ത് ലാപ് ടോപ്പുകളുമാണ് വിതരണം ചെയ്തത്. ജനപ്രതിനിധികളായ ശ്രീജ രതീഷ്, എസ്.ശ്രീരേഖ, കെ. സിയാദ്, സി.ശ്രീകുമാർ, പി. നിഷമോൾ, വീണ ശ്രീകുമാർ, സുഷമ രാജീവ്, കെ. മനോജ് കുമാർ, പി.ജയലളിത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി. രാജ്കുമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ റസൽ കെ.ബിന്ദ്, സബ് ഇൻസ്പക്ടർ ഒഫ് ഫിഷറീസ് സൂര്യ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |