SignIn
Kerala Kaumudi Online
Thursday, 19 September 2024 1.53 AM IST

പ്രണയത്തെ തുടർന്ന്  വീട്ടിൽ നിന്നിറങ്ങിയ മകളെ അന്വേഷിച്ച് ചെന്ന പിതാവിനെ കാമുകനും സംഘവും ക്രൂരമായി മർദ്ദിച്ചു, മൂന്ന് പേർ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
arrest-

മാന്നാർ : ചെന്നിത്തല ചെറുകോലിൽ നിന്ന് കാണാതായ പെൺകുട്ടിയെ അന്വേഷിച്ചെത്തിയ പിതാവിനും സഹോദരനും സഹോദരീ ഭർത്താവിനും മർദ്ദനമേറ്റ സംഭവത്തിൽ കാമുകനടക്കം മൂന്നുയുവാക്കളെ മാന്നാർ പൊലീസ് അറസ്റ്റ്‌ചെയ്തു. മർദ്ദനവിവരം അറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെന്നിത്തല ചെറുകോൽ ഗോകുൽ നിവാസിൽ ഗോകുൽ(19), ഇടശ്ശേരിയത്ത് വൈഷ്ണവ് (20), ഗ്രാമം ചിറയിൽ േെക്കതിൽ ഉണ്ണി (ഷാനറ്റ്25) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.


പൊലീസ് പറയുന്നത് : പെൺകുട്ടിയും ഗോകുലും തമ്മിൽ പ്രണയത്തിലായിരുന്നു. വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി ഗോകുലിന്റെ വീട്ടിൽ ഉണ്ടെന്നറിഞ്ഞ് ബന്ധുക്കൾ എത്തിയപ്പോൾ ഗോകുലും സംഘവും ആക്രമിക്കുകയായിരുന്നു.

മാന്നാർ സി.ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്.ഐ അഭിരാം, അഡീഷണൽ എസ്.ഐമാരായ മധുസൂദനൻ, മോഹൻദാസ്, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ദീഖുൽ അക്ബർ, പ്രമോദ്, ഹരിപ്രസാദ് , സാജിദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, LOVE AFFAIR, POLICE CASE, CHENNITHALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.