പെരുമ്പാവൂർ: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് അനുബന്ധമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററുമായി സഹകരിച്ച് പെരുമ്പാവൂർ ജയ് ഭാരത് കോളജിൽ 'ഉദ്യോഗ് മേള' എന്ന പേരിൽ മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു. അമ്പതിലധികം കമ്പനികളും സ്ഥാപനങ്ങളും സംബന്ധിച്ച ജോബ് ഫെയറിൽ മൂവായിരത്തിലധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു.പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ് മേള ഉദ്ഘാടനം ചെയ്തു.
വെങ്ങോല പഞ്ചായത്ത് അംഗം ഷിഹാബ് പള്ളിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലേബർ എംപ്ലോയ്‌മെന്റ് ഓഫീസർ വി.ഐ. കബീർ, ജയ് ഭാരത് കോളേജ് ചെയർമാൻ എ.എം. ഖരിം, ജയ് ഭാരത് ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. നിതേഷ് കുമാർ, ഡോ. ടി.ജി.സന്തോഷ് കുമാർ, എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ഷമീർ കെ. മുഹമ്മദ് നന്ദിപ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |