കുറ്റിപ്പുറം: ശുദ്ധമായ പൊതുജീവിതത്തിന്റെ കണ്ണാടിയായിരുന്നു മഹാത്മാഗാന്ധിയെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എഴുപത്തഞ്ചാമത് സർവോദയ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരായി നിതാന്തമായ പ്രവർത്തനം നടത്തണെമെങ്കിൽ ഗാന്ധിജി നയിച്ച വഴിയാണ് നമ്മുടെ മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുൻ എം.പി സി.ഹരിദാസ് അദ്ധ്യക്ഷനായ ചടങ്ങിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി.അജയ്മോഹൻ മുഖ്യപ്രഭാഷണം നടത്തി. ഇബ്രാഹിം മുതൂർ, സലാം പോത്തനൂർ, ഉമ്മർ ചിറക്കൽ, രവീന്ദ്രൻ, ഉണ്ണീൻകുട്ടി, കെ.വേണു, പി.വിശ്വൻ തുടങ്ങിയവർ സംസാരിച്ചു. കോലോത്ത് ഗോപാലകൃഷ്ണൻ സ്വാഗതവും ഉണ്ണികൃഷ്ണൻ പൊന്നാനി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |