ഏറ്റുമാനൂർ . കേരള ആഭരണ നിർമ്മാണക്ഷേമനിധി ബോർഡ് ക്യാമ്പ് ഏറ്റുമാനൂർ പാറകണ്ടം ജംഗ്ഷനിലുള്ള സമൃദ്ധി ഓഡിറ്റോറിയത്തിൽ നടന്നു. ക്ഷേമനിധി ബോർഡ് മെമ്പർ പി വി പ്രസാദ് ഉദ്ഘാടനം ചെയ്തു. ആൾ കേരള ഹെറിഡിറ്ററി ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ
അദ്ധ്യക്ഷത വഹിച്ചു. ക്ഷേമനിധിയിൽ തവണ അടയ്ക്കാതെ മുടങ്ങിയവർക്ക് നേരിട്ടെത്തി തുക അടയ്ക്കുന്നതിനും പുതിയതായി അംഗത്വം എടുക്കുന്നതിനും അവസരം ഉണ്ടായിരുന്നു. ആൾ കേരള ഹെറിഡിറ്ററി ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ജി നടരാജൻ, ജില്ലാ സെക്രട്ടറി പി സി ഗിരീഷ്,ഇ എൻ രാജപ്പൻ, ബോർഡ് ജീവനക്കാരായ ശങ്കർ, മെഡാേണ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |