നാദാപുരം: ജീവതാളും , സമഗ്ര സാമൂഹ്യാധിഷ്ഠിത ജീവിത ശൈലീ രോഗ നിർണയ പ്രതിരോധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ ബോധവൽക്കരന്ന ക്ലാസുകൾ, റാലികൾ, രോഗനിർണയ ക്യാമ്പുകൾ എന്നിവ നടത്തി. നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 14-ാം വാർഡ് കുമ്മംങ്കോട് , വെള്ളാരി ക്ലസ്റ്ററിൽ നടത്തിയ ക്യാമ്പ് വാർഡ് മെമ്പർ റോഷ്ന പിലാ കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.അബ്ദുറസാഖ് , ജൂനിയർ ഹെൽത്ത് ഇൻസ്പക്റ്റർ കെ.കെ .കുഞ്ഞിമുഹമ്മദ് എന്നിവർ ക്ലാസ് എടുത്തു.ജെ.പി.എച്ച്. എൻ സിന, കെ.എസ്, അനു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വാർഡ് കൺവീനർ ബിനീഷ് സ്വാഗതവും, ആശാ വർക്കർ ഉഷ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |