കിളിമാനൂർ:കിളിമാനൂർ സ്പെഷ്യൽ യു.പി.എസിലെ വാർഷികാഘോഷ സമാപന സമ്മേളനവും കിച്ചൺ കം സ്റ്റോറിന്റെ ഉദ്ഘാടനവും ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് സി.ആർ.ചന്ദ്രമോഹന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ എച്ച്.എം ലീലടീച്ചർ സ്വാഗതം പറഞ്ഞു.ബ്ലോക്പഞ്ചായത്ത് മെമ്പർ സജികുമാർ, കിളിമാനൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻ കുമാർ,വാർഡ് മെമ്പർ എം.എൻ.ബീന,മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജലക്ഷ്മി അമ്മാൾ,കൊട്ടാരം മാനേജർദിവാകരവർമ്മ,ബിജുരാമവർമ്മ,സ്കൂൾ വികസന സമിതി അംഗം എസ് .ശ്രീകുമാർ, എ.ഇ.ഒ പ്രദീപ്കുമാർ കോർഡിനേറ്റർമാരായ അബ്ദുൾ ഖാദർ,വി.ആർ.സാബു,ദീപ,പി.ടി.എ വൈസ് പ്രസിഡന്റ് രാജേഷ്,എം. പി.ടി.എ പ്രസിഡന്റ് അശ്വതി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |