SignIn
Kerala Kaumudi Online
Thursday, 19 September 2024 6.13 PM IST

പന്താവൂർ ഇർഷാദിൽ നടന്ന ഹജ്ജ് മുന്നൊരുക്ക സംഗമം

Increase Font Size Decrease Font Size Print Page
df

ചങ്ങരംകുളം: കേരളത്തിൽ മൂന്നിടങ്ങളിൽ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് അനുവദിക്കുകയും സർക്കാർ ഹജ്ജ് ക്വാട്ട 80 ശതമാനമാക്കി ഉയർത്തുകയും ചെയ്ത സർക്കാരിനേയും ഇതിനായി പരിശ്രമം നടത്തിയ ഹജ്ജ് കമ്മിറ്റിയേയും പന്താവൂർ ഇർഷാദിൽ നടന്ന ഹജ്ജ് മുന്നൊരുക്ക സംഗമം അഭിനന്ദിച്ചു.സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിക്കുന്ന ഹാജിമാരെ സഹായിക്കുന്നതിനായി ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനോദ്ഘാടനം കേരള ഹജ്ജ് കമ്മറ്റി അംഗം കെ.എം. മുഹമ്മദ് ഖാസിം കോയ നിർവഹിച്ചു. ഹെൽപ് ഡെസ്ക് സംബന്ധിച്ച വിശദ വിവരങ്ങൾക്ക് : 9539071170, 9072724700
കെ. സിദ്ദിഖ് മൗലവി അയിലക്കാട് അദ്ധ്യക്ഷത വഹിച്ചു. വാരിയത്ത് മുഹമ്മദലി, വി.പി. ഷംസുദ്ദീൻ ഹാജി, എം.കെ. ഹസൻ നെല്ലിശ്ശേരി, പി.പി. നൗഫൽ സഅദി, കെ.എം. ഷെരീഫ് ബുഖാരി, കെ.പി.എം. ബഷീർ സഖാഫി പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM, HAJ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.