കൊല്ലം: മികച്ച ജില്ലാപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കൊല്ലം ജില്ലാപഞ്ചായത്തും തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് നഗരസഭകൾക്കുള്ള മഹാത്മ അയ്യങ്കാളി പുരസ്കാരം കൊല്ലം കോർപ്പറേഷനും സ്വന്തമാക്കി ജില്ലയ്ക്ക് അഭിമാന നേട്ടം.
ജില്ലയിലെ ഏറ്രവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിക്ക് പടിഞ്ഞാറെ കല്ലട പഞ്ചായത്തിനെ തിരഞ്ഞെടുത്തു. ശാസ്താംകോട്ടയാണ് രണ്ടാം സ്ഥാനത്ത്. തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിനുള്ള മഹാത്മ പുരസ്കാരത്തിന് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ശൂരനാട് നോർത്ത് പഞ്ചായത്തിനാണ്. ഓച്ചിറയ്ക്കാണ് രണ്ടാം സ്ഥാനം. സംസ്ഥാതലത്തിൽ ഒന്നാമത്തെ സ്വരാജ ട്രോഫിക്ക് അർഹമായ ജില്ലാ പഞ്ചായത്തിന് 50 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിക്കും. ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 20 ലക്ഷം 10 ലക്ഷം എന്നിങ്ങനെ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |