പുതുക്കാട്: പതിനെട്ടരക്കാവുകളിൽ പ്രസിദ്ധമായ കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി വേലയ്ക്ക് കൊടിയേറി. ക്ഷേത്ര ഉപദേശക സമിതി, ആഘോഷക്കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ പടിഞ്ഞാറെ നടയിൽ സ്ഥാപിച്ച കൊടിമരത്തിൽ കുംഭഭരണി വേല ആഘോഷക്കമ്മിറ്റി ചെയർമാൻ പി.കെ. സെൽവരാജ് കൊടിയേറ്റി. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ കെ.എസ്. നന്ദകുമാർ, കെ.എസ്. ബിജു, രാജൻ കരവട്ട്, ആഘോഷക്കമ്മിറ്റി ഭാരവാഹികളായ എസ്. മോഹനൻ, കെ.കെ. അജിതൻ, ശിവദാസ് പട്ടത്തുക്കാട്ടിൽ, സുധൻ കാരയിൽ, പി.എം. ചന്ദ്രൻ, കെ. സത്യൻപ്രകാശൻ, കെ.കെ. ജയൻ, പി.വി. സജീവ്, ദേവസ്വം ഓഫീസർ പി.വി. സജീവ്, ക്ഷേത്രം കോമരം വിജയൻ തുടങ്ങിയവർ പങ്കെടുത്തു. 25നാണ് കുംഭഭരണി വേല മഹോത്സവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |