നാദാപുരം: കല്ലാച്ചി ഗവ.യു.പി സ്കൂൾ വാർഷികാഘോഷം അഞ്ചിന് തുടക്കമാകും. ബിനോയ് വിശ്വം എം.പി ആഘോഷ പരിപാടിയും ഇ.കെ.വിജയൻ എം.എൽ.എ യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ വി.പി.കുഞ്ഞികൃഷ്ണൻ പതാക ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാവും. നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി അദ്ധ്യക്ഷത വഹിക്കും. സഹവാസ ക്യാമ്പ്, പൂർവ അദ്ധ്യാപക-വിദ്യാർത്ഥി സംഗമം, മെഡിക്കൽ എക്സിബിഷൻ, റിയാലിറ്റി ഷോ, യാത്രയയപ്പ് സമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടക്കും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി.പി.കുഞ്ഞികൃഷ്ണൻ, കരിമ്പിൽ ദിവാകരൻ, കെ.കെ.രഞ്ജിത്ത് , പി.ടി.എ പ്രസിഡന്റ് സി.കെ.ശശി, പ്രധാനാദ്ധ്യാപകൻ എം.രവി, ഇ.കെ.കുഞ്ഞബ്ദുള്ള എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |