കോട്ടയം: കളിയരങ്ങ് സ്ഥാപക സെക്രട്ടറി പള്ളം ചന്ദ്രനെ ആദരിക്കലും കഥകളിയരങ്ങും അഞ്ചിന് സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും . ഉച്ചക്ക് രണ്ട് മുതൽ സൗഹൃദസദസ്. വൈകിട്ട് നാലിന് കഥകളിയും കാലലീലയും. പ്രഭാഷണം വി. കലാധരൻ. അഞ്ചിന് അദരിക്കൽ ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ പള്ളംചന്ദ്രന് ഉപഹാരം നൽകും. കലാമണ്ഡലം ഗോപി മുഖ്യപ്രഭാഷണം നടത്തും. ഡോ. വി.എൻ. രാജശേഖരൻ പിള്ള ഗോപിയാശാന് 55,555 രൂപയുടെ കളിയരങ്ങ് പുരസ്കാരം നൽകും. നഗരസഭാ വൈസ് ചെയർമാൻ ബി. ഗോപകുമാർ, സുരേഷ് കുറുപ്പ്, പി.കെ. ഹരികുമാർ, ബാബു നമ്പൂതിരി തുടങ്ങിയവർ പ്രസംഗിക്കും. 6.30 മുതൽ ഉത്തരാസ്വയംവരം കഥകളി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |