ആലപ്പുഴ: വീടിനുള്ളിൽ അതിക്രമിച്ച് കടന്ന് യുവതിയുടെ നഗ്നദൃശ്യം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ആലപ്പുഴ ചെട്ടിക്കുളങ്ങര സ്വദേശിയായ രാജേഷാണ് പിടിയിലായത്. മുൻപ് പോക്സോ കേസ് പ്രതിയായിട്ടുളളയാളാണ് രാജേഷ്.
ഇയാൾ കഴിഞ്ഞ ദിവസമാണ് യുവതി കുളിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്താൻ ശ്രമിക്കുന്നതിനിടയിൽ പ്രദേശവാസികളുടെ പിടിയാലായത്. കിണറു മുക്കിന് സമീപമുള്ള വീട്ടിൽക്കയറി ദൃശ്യം പകർത്താൻ ശ്രമിച്ച രാജേഷിനെ പ്രദേശവാസികൾ പിടികൂടി വള്ളിക്കുന്നം പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരെ 2019-ൽ കായംകുളം പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസ് നിലനിൽക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |