ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ എം ജിഷമോൾ എടത്വ കൃഷി ഓഫീസർ ആണെങ്കിലും വല്ലപ്പോഴും മാത്രമേ ജോലിക്ക് പോകാറുള്ളൂ. എന്നാൽ ഫാഷൻ ഷോകളിലും മോഡലിംഗ് രംഗത്തും ഇവർ സജീവമാണ്. ആലപ്പുഴ കളരിക്കൽ ഭാഗത്ത് വാടകയ്ക്കാണ് ജിഷ താമസിച്ചിരുന്നത്.
ഭർത്താവ് മലപ്പുറത്തെ ഒരു കോളേജിൽ അദ്ധ്യാപകനാണ് എന്നാണ് ജിഷ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ ഓൺലൈൻ മാർക്കറ്റിംഗിന്റെ ബിസിനസ് ആണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഇവരെ സർവീസിൽ നിന്ന് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഇപ്പോൾ ജിഷയെ തിരുവനന്തപുരം സർക്കാർ മാനസികാരോഗ്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. കോടതി നിർദേശപ്രകാരമായിരുന്നു നടപടി. മാവേലിക്കര ജയിലിൽ കഴിഞ്ഞിരുന്ന ജിഷയെ ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് കോടതിയിൽ ജിഷ പറഞ്ഞിരുന്നു. എന്നാലിത് കള്ളനോട്ട് സംഘത്തിലുള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണെന്ന സംശയത്തിലാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |