SignIn
Kerala Kaumudi Online
Saturday, 20 July 2019 1.55 PM IST

മനമലരും വനമലരും

editors-pick

കഴി​ഞ്ഞ​ദി​വ​സം​ ​ഒ​രു​ ​ജി​ജ്ഞാ​സു​ ​സം​ശ​യ​ ​നി​വൃ​ത്തി​ക്കാ​യി​ ​ഒ​രു​ ​ചോ​ദ്യ​മു​ന്ന​യി​ച്ചു.​ ​സ്വാ​മി​ജി​ ​എ​ന്തു​കൊ​ണ്ടാ​ണ് ​ഗു​രു​വി​ന്റെ​ ​കൃ​തി​ക​ൾ​ ​പ​ഠി​പ്പി​ക്കു​ന്ന​ ​ചി​ല​യാ​ളു​ക​ൾ,​ ​ഗു​രു​വി​ൽ​ ​ആ​ഴ​മാ​ർ​ന്ന​ ​വി​ശ്വാ​സം​ ​കാ​ത്തു​സൂ​ക്ഷി​ച്ച് ​പോ​രു​ന്ന​വ​രു​ടെ​ ​പ്ര​വൃ​ത്തി​ക​ളെ​ക്കു​റി​ച്ച് ​മോ​ശ​മാ​യി​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ത്,​ ​അ​താ​യ​ത് ​പൂ​ർ​ണ​മാ​യും​ ​മ​ന​മ​ല​ർ​ ​കൊ​യ്ത് ​മ​ഹേ​ശ​പൂ​ജ​ ​ചെ​യ്യാ​ൻ​ ​സാ​ധി​ക്കാ​ത്ത​വ​ർ​ ​വ​ന​മ​ല​ർ​ ​കൊ​യ്ത് ​മ​ഹേ​ശ്വ​പൂ​ജ​ ​ചെ​യ്യു​ന്നു.​ ​അ​ത് ​പ​ല​ർ​ക്കും​ ​ദ​ഹി​ക്കു​ന്നി​ല്ല.​ ​അ​വി​ടെ​യും​ ​ദോ​ഷൈ​ക​ ​ദൃ​ക്കു​ക​ൾ​ ​കു​റ്റ​ങ്ങ​ൾ​ ​ക​ണ്ടു​പി​ടി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്നു.​ ​എ​ന്താ​ണ് ​യ​ഥാ​ർ​ത്ഥ​ ​പ്ര​ശ്നം?


പ്ര​ശ്നം​ ​വ​ള​രെ​ ​ല​ളി​ത​മാ​ണ്.​ ​സ​മ​ഗ്ര​മാ​യ​ ​കാ​ഴ്ച​പ്പാ​ടി​ന്റെ​ ​കു​റ​വു​ ​കൊ​ണ്ടാ​ണ് ​ഇ​ത് ​സം​ഭ​വി​ക്കു​ന്ന​ത്.​ ​ഉ​ദാ​ഹ​ര​ണം​ ​ആ​ത്മ​സാ​ക്ഷാ​ത്കാ​ര​ത്തി​ന് ​ശേ​ഷ​മാ​ണ് ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ൻ​ ​വ്യാ​വ​ഹാ​രി​ക​ ​ലോ​ക​ത്ത് ​ജ​ന​ങ്ങ​ളെ​ ​ഉ​ദ്ധ​രി​ക്കാ​ൻ​ ​വേ​ണ്ടി​ ​ഇ​റ​ങ്ങു​ന്ന​ത്.​ ​ബ്ര​ഹ്മ​സ​ത്യം​ ​ജ​ഗ​ത് ​മി​ഥ്യ​ ​എ​ന്ന​തി​നെ​ ​സാ​ക്ഷാ​ത്ക​രി​ക്കു​ക​ ​അ​ഥ​വാ​ ​തി​രി​ച്ച​റി​യു​ക.​ ​അ​താ​ണ് ​ആ​ത്മ​സാ​ക്ഷാ​ത്കാ​ര​മെ​ന്ന് ​ഒ​റ്റ​വാ​ക്കി​ൽ​ ​പ​റ​യാം.​ ​ബ്ര​ഹ്മം​ ​മാ​ത്രം​ ​സ​ത്യം​ ​ജ​ഗ​ത് ​ഇൗ​ ​കാ​ണു​ന്ന​ ​രീ​തി​യി​ൽ​ ​സ​ത്യ​മ​ല്ല​ ​എ​ന്ന്.​ ​പ​ക്ഷേ​ ​ഇ​ങ്ങ​നെ​ ​പ​റ​ഞ്ഞാ​ൽ​ ​ആ​ർ​ക്കെ​ങ്കി​ലും​ ​എ​ന്തെ​ങ്കി​ലും​ ​മ​ന​സി​ലാ​കു​മോ​?​ ​കാ​ര​ണം​ ​ഇ​ത് ​കേ​ൾ​ക്കു​ന്ന​വ​രും​ ​പ​ഠി​ക്കു​ന്ന​വ​രും​ ​പ​ല​ ​സം​സ്കാ​ര​ത്തി​ൽ​ ​വ​ള​ർ​ന്ന​വ​രും​ ​പ​ല​ ​മാ​ന​സി​കാ​വ​സ്ഥ​ ​ഉ​ള്ള​വ​രും​ ​ആ​യ​തി​നാ​ൽ​ ​പ​ല​ ​രീ​തി​യി​ലാ​യി​രി​ക്കും​ ​മ​ന​സി​ലാ​ക്ക​ൽ​ ​ന​ട​ക്കു​ക.​ ​എ​ന്നാ​ൽ​ ​യ​ഥാ​ർ​ത്ഥ​ ​ഗു​രു,​ ​അ​താ​യ​ത് ​ഒാ​രോ​രു​ത്ത​രു​ടെ​യും​ ​മാ​ന​സി​കാ​വ​സ്ഥ​ ​മ​ന​സി​ലാ​ക്കു​ന്ന​ ​മ​ഹാ​ത്മാ​വ്.​ ​അ​വ​ര​വ​ർ​ക്ക് ​മ​ന​സി​ലാ​കു​ന്ന​ ​രീ​തി​യി​ൽ​ ​അ​വ​രെ​ ​കൈ​പി​ടി​ച്ചു​യ​ർ​ത്തും.​ ​അ​താ​ണ് ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ൻ​ ​അ​രു​വി​പ്പു​റ​ത്തെ​ ​ശി​വ​പ്ര​തി​ഷ്ഠ​യി​ലൂ​ടെ​ ​ലോ​ക​ർ​ക്ക് ​കാ​ട്ടി​ക്കൊ​ടു​ത്ത​ത്.​ ​അ​ത് ​ഗു​രു​വി​ന് ​വേ​ണ്ടി​യ​ല്ലാ​യി​രു​ന്നു.​ ​മ​റി​ച്ച് ​മാ​ട​നെ​യും​ ​മ​റു​ത​യേ​യും​ ​ചാ​ത്ത​നേ​യും​ ​ആ​രാ​ധി​ക്കു​ക​യും​ ​ക​ള്ളും​ ​മാം​സ​വും​ ​മ​റ്റും​ ​നി​വേ​ദി​ക്കു​ക​യും​ ​ചെ​യ്തി​രു​ന്ന,​​​ ​ചെ​യ്തു​ ​കൊ​ണ്ടി​രി​ക്കു​ന്ന​ ​താ​മ​സി​ക​വും​ ​രാ​ജ​സി​ക​വു​മാ​യ​ ​ആ​രാ​ധ​ന​രീ​തി​ക​ൾ​ ​മാ​ത്രം​ ​അ​വ​ലം​ബി​ക്കു​ന്ന​ ​സ​മൂ​ഹ​ത്തി​ലെ​ ​വ്യ​ക്തി​ക​ളെ​ ​ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​ ​വ​ര​ണ​മെ​ങ്കി​ൽ​ ​അ​വ​ർ​ക്ക് ​സാ​ത്വി​ക​മാ​യ​ ​ഒ​രു​ ​ബാ​ഹ്യ​ ​പൂ​ജാ​സം​വി​ധാ​നം​ ​അ​ത്യാ​വ​ശ്യ​മാ​ണ്.​ ​അ​ല്ലാ​തെ​ ​ഇ​തൊ​ന്നും​ ​ആ​വ​ശ്യ​മി​ല്ലെ​ന്ന് ​പ​റ​യു​ക​യ​ല്ല.​ ​അ​ങ്ങ​നെ​ ​സാ​ത്വി​ക​മാ​യ​ ​പൂ​ജാ​വി​ധി​ക​ളി​ലൂ​ടെ​ ​അ​വ​നി​ൽ​ ​അ​ന്ത​ർ​ലീ​ന​മാ​യി​രി​ക്കു​ന്ന​ ​ചീ​ത്ത​ ​സ്വ​ഭാ​വ​ങ്ങ​ളെ​യും​ ​വി​ചാ​ര​ങ്ങ​ളെ​യും​ ​ആ​ചാ​ര​ങ്ങ​ളെ​യും​ ​ത​ച്ചു​ട​യ്ക്കു​ന്ന​തി​നു​ള്ള​ ​അ​റി​വ് ​സ​മ്പാ​ദി​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​ഗു​രു​ ​കാ​ട്ടി​ക്കൊ​ടു​ത്തു.​ ​ഇൗ​ ​സാ​ത്വി​ക​ഭാ​വം​ ​ഉ​ണ​ർ​ന്നു​ ​വ​രു​മ്പോ​ഴാ​ണ് ​ഗു​രു​വി​ന്റെ​ ​ക​ണ്ണാ​ടി​ ​പ്ര​തി​ഷ്ഠ​യു​ടെ​ ​മാ​ഹാ​ത്മ്യം​ ​തി​രി​ച്ച​റി​യാ​ൻ​ ​സാ​ധി​ക്കു​ന്ന​ത്.​ ​മ​ന​സി​ൽ​ ​അ​ടി​ഞ്ഞ് ​കൂ​ടി​യി​രി​ക്കു​ന്ന​ ​മാ​ലി​ന്യ​ങ്ങ​ളെ​ ​തു​ട​ച്ച് ​മാ​റ്റി​യാ​ൽ​ ​മാ​ത്ര​മേ​ ​ന​മ്മി​ൽ​ ​കു​ടി​കൊ​ള്ളു​ന്ന​ ​ചൈ​ത​ന്യ​ത്തെ​ ​തി​രി​ച്ച​റി​യാ​ൻ​ ​സാ​ധി​ക്കൂ​ ​എ​ന്ന​ ​അ​റി​വ് ​ഉ​ണ​രു​ന്ന​ത്.


ന​മ്മ​ൾ​ ​ചു​റ്റു​പാ​ടും​ ​ക​ണ്ണോ​ടി​ച്ചാ​ൽ​ ​അ​റി​യാ​ൻ​ ​സാ​ധി​ക്കും.​ ​പ​ല​ ​പ​ണ്ഡി​ത​ൻ​മാ​രും​ ​വേ​ദാ​ന്ത​ ​ശാ​സ്ത്രം​ ​ഉ​ൾ​പ്പെ​ടെ​ ​പാ​ശ്ചാ​ത്യ​ ​ചി​ന്തയിലും ​അ​തി​ന്റെ​ ​വി​ശ​ക​ല​ന​ത്തിലും ​വ്യാ​ക​ര​ണ​ത്തി​ലും​ ​ത​ർ​ക്ക​ശാ​സ്ത്ര​ത്തി​ലും​ ​ഒ​ക്കെ​ ​വിദഗ്ദരാണെന്ന് അ​ഭി​മാ​നി​ക്കു​മ്പോ​ഴും​ ​പ്രാ​യോ​ഗി​ക​ ​ത​ല​ത്തി​ൽ​ ​അ​വ​രു​ടെ​ ​കോ​പ​ത്തെ​യോ​ ​അ​ഹ​ങ്കാ​ര​ത്തെ​യോ​ ​മ​റ്റൊ​രാ​ളു​ടെ​ ​മാ​ന​സി​കാ​വ​സ്ഥ​യെ​യോ​ ​തി​രി​ച്ച​റി​യാ​ൻ​ ​പോ​ലും​ ​സാ​ധി​ക്കാ​ത്ത​ ​അ​വ​സ്ഥ​യി​ലാ​ണ് ​അ​വ​രു​ടെ​ ​മ​ന​സെ​ന്ന്.​ ​ഇ​ങ്ങ​നെ​യു​ള്ള​വ​ർ​ ​ജ​ന​ങ്ങ​ളെ​ ​ന​ന്നാ​ക്കാ​നും​ ​ന​യി​ക്കാ​നും​ ​ശ്ര​മി​ച്ചാ​ൽ​ ​എ​ങ്ങ​നെ​യി​രി​ക്കും?


കാ​മ​ക്രോ​ധ​ ​ലോ​ഭ​മോ​ഹ​മ​ദ​ ​മാ​ത്സ​ര്യ​ങ്ങ​ളെ​ ​തി​രി​ച്ച​റി​ഞ്ഞ് ​അ​വ​യെ​ ​അ​ട​ക്കാ​ത്ത​ ​ഒ​രു​ത്ത​ന് ​ഒ​രി​ക്ക​ലും​ ​അ​ദ്വൈ​ത​ ​സാ​ക്ഷാ​ത്കാ​രം​ ​ഉ​ണ്ടാ​കി​ല്ല.​ ​അ​ധ​ര​വ്യാ​യാ​മം​ ​മാ​ത്ര​മാ​യി​ ​മാ​റും​ ​അ​വ​രു​ടെ​ ​പാ​ശ്ചാ​ത്യ​ ​പൗ​ര​സ്ത്യ​ ​ചി​ന്ത​ക​ൾ.​ ​മ​ഹാ​ഗു​രു​ക്ക​ൻ​മാ​രു​ടെ​ ​കൃ​തി​ക​ളെ​ ​വ്യ​ഖ്യാ​നി​ച്ച് ​ഉ​പ​ജീ​വ​ന​ത്തി​ന് ​പൈ​സ​ ​സ​മ്പാ​ദി​ച്ച് ​പാ​മ​ര​ൻ​മാ​രു​ടെ​ ​മു​ന്നി​ൽ​ ​പ​ണ്ഡി​ത​മ​ന്യ​മാ​ന​ൻ​മാ​രാ​യി​ ​ജീ​വി​ക്കാം.​ ​ഒ​രു​ ​മ​നു​ഷ്യ​ ​ജ​ന്മം​ ​കൂ​ടി​ ​പാ​ഴാ​യി​പോ​കും​ ​എ​ന്ന​വ​ർ​ ​അ​റി​യു​ന്നി​ല്ല.​ ​ഇ​ങ്ങ​നെ​ ​തി​രി​ച്ച​റി​വി​ല്ലാ​ത്ത​ ​വ്യ​ക്തി​ക​ളാ​ണ് ​നി​ഷ്ക​ള​ങ്ക​രാ​യ​ ​വ്യ​ക്തി​ക​ൾ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​വി​ശ്വാ​സ​ത്തോ​ടെ​ ​ചെ​യ്യു​ന്ന​ ​പ​ല​ ​കാ​ര്യ​ങ്ങ​ളെ​യും​ ​വി​മ​ർ​ശി​ച്ച് ​തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ​മി​ടു​ക്ക​ൻ​മാ​രാ​കു​ന്ന​ത്.​ ​തീ​ർ​ച്ച​യാ​യും​ ​ഉ​യ​ർ​ന്ന​ത​ല​ത്തി​ലേ​ക്ക് ​ചി​ന്തി​ക്കാ​ൻ​ ​പ്രാ​പ്ത​രാ​കാ​ത്ത​ ​വ്യ​ക്തി​ക​ൾ​ക്ക് ​ബാ​ഹ്യ​മാ​യ​ ​പൂ​ജ​ക​ളും​ ​ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളും​ ​ചെ​യ്തേ​ ​മ​തി​യാ​കൂ.​ ​ഗീ​ത​ ​ഉ​പ​ദേ​ശി​ക്കു​ന്ന​തു​പോ​ലെ.


'​ന​ ​ബു​ദ്ധി​ ​ഭേ​ദം​ ​ജ​ന​യേ​ത് ​അ​ജ്ഞാ​നാം​ ​ക​ർ​മ്മ​സം​ഗീ​നാം."
അ​ജ്ഞാ​നം​ ​കൊ​ണ്ട് ​ക​ർ​മ്മ​ത്തി​ൽ​പ്പെ​ട്ട് ​കി​ട​ക്കു​ന്ന​വ​രി​ൽ​ ​ബു​ദ്ധി​ഭേ​ദം​ ​സൃ​ഷ്ടി​ക്കാ​തി​രി​ക്കേ​ണ്ട​ത് ​അ​റി​വു​ള്ള​വ​രു​ടെ​ ​ക​ട​മ​യും​ ​ക​ർ​ത്ത​വ്യ​വു​മാ​ണ്.​ ​അ​വ​ർ​ ​നി​ര​ന്ത​രം​ ​വ​ന​മ​ല​ർ​ ​അ​താ​യ​ത് ​പു​ഷ്പം​ ​മാ​ത്ര​മ​ല്ല​ ​എ​ന്തൊ​ക്കെ​യാ​ണോ​ ​അ​വ​ർ​ക്ക് ​ഭ​ഗ​വ​ത് ​പാ​ദ​ങ്ങ​ളി​ല​ർ​പ്പി​ക്കാ​ൻ​ ​തോ​ന്നു​ന്ന​ത് ​അ​തെ​ല്ലാം​ ​അ​വ​ർ​ ​സ​സ​ന്തോ​ഷം​ ​അ​ർ​പ്പി​ക്ക​ട്ടെ.​ ​സാ​വ​ധാ​ന​ത്തി​ൽ​ ​അ​വ​രു​ടെ​ ​അ​ഹ​ങ്കാ​ര​മാ​കു​ന്ന​ ​മ​ന​മ​ല​രി​നേ​യും​ ​അ​ർ​പ്പി​ച്ച് ​അ​വ​രു​ടെ​ ​ജ​ന്മം​ ​കൃ​ത​കൃ​ത്യ​മാ​ക്കാ​ൻ​ ​സാ​ധി​ക്കും​ ​എ​ന്നാ​ണ് ​മ​ഹാ​ഗു​രു​വി​ന്റെ​ ​വാ​ണി.​ ​അ​ങ്ങ​നെ​ ​പ​ണ്ഡി​ത​നാ​യാ​ലും​ ​പാ​മ​ര​നാ​യാ​ലും​ ​മ​ന​മ​ല​ർ​ ​പൂ​ർ​ണ​മാ​യും​ ​മ​ഹാ​ഗു​രു​വി​ന്റെ​ ​പാ​ദ​പ​ദ്മ​ത്തി​ൽ​ ​സ​മ​ർ​പ്പി​ക്കു​മ്പോ​ഴാ​ണ് ​ആ​ഴ​മേ​റു​ന്ന​ ​മ​ഹ​സി​ൽ​ ​ആ​ഴ്ന്ന​ ​മൗ​ന​ഘ​നാ​ഭൃ​താ​ബ്ദി​യാ​ണ് ​ത​ന്റെ​ ​തി​രു​സ്വ​രൂ​പ​മെ​ന്ന് ​സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​ത്.


പ​ണ്ഡി​ത​ ​മ​ന്യ​മാ​ന​ർ​ ​അ​വ​രു​ടെ​ ​മ​ന​മ​ല​ർ​ ​അ​ർ​പ്പി​ക്കു​ന്നി​ല്ല.​ ​അ​വ​രു​ടെ​ ​ഭാ​വം​ ​എ​ല്ലാം​ ​ബു​ദ്ധി​കൊ​ണ്ട് ​നേ​ടാ​മെ​ന്നാ​ണ്.​ ​ബു​ദ്ധി​ക്ക് ​ഒ​രു​ ​പ​രി​ധി​യു​ണ്ട്.​ ​ഹൃ​ദ​യ​വും​ ​ബു​ദ്ധി​യും​ ​ഒ​ന്നി​ക്ക​ണം.​ ​അ​ല്ലെ​ങ്കി​ൽ​ ​വ​ര​ണ്ട​ ​വേ​ദാ​ന്ത​മാ​യി​പ്പോ​കും.​ ​നി​ത്യ​ജീ​വി​ത​ത്തി​ൽ​ ​പ്ര​യോ​ജ​ന​മി​ല്ലാ​ത്ത​ ​അ​റി​വ് ​കൊ​ണ്ടെ​ന്ത് ​ഗു​ണം.​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ ​ജീ​വി​തം​ ​ന​മ്മെ​ ​പ​ഠി​പ്പി​ക്കു​ന്ന​ത് ​ആ​രു​ടെ​യും​ ​ദോ​ഷ​ങ്ങ​ളെ​ ​ക​ണ്ടു​പി​ടി​ക്കാ​ന​ല്ല,​ ​മ​റി​ച്ച് ​ന​മ്മ​ളി​ലു​ള്ള​ ​ദോ​ഷ​ങ്ങ​ളെ​ ​ക​ണ്ടെ​ത്തി​ ​ശു​ദ്ധ​മാ​യ​ ​മ​ന​സോ​ടു​കൂ​ടി​ ​സോ​ദ​ര​ത്വേ​ന​ ​വാ​ഴാ​നാ​ണ്.​ ​എ​ന്തെ​ങ്കി​ലും​ ​കു​റ്റ​ങ്ങ​ളും​ ​കു​റ​വു​ക​ളു​മു​ണ്ടെ​ങ്കി​ൽ​ ​പ​ര​സ്പ​രം​ ​അ​ഹ​ങ്കാ​ര​ത്തോ​ടു​കൂ​ടി​ ​ക​ല​ഹി​ക്കാ​തെ​ ​അ​ത് ​സൗ​മ്യ​മാ​യി​ ​പ​രി​ഹ​രി​ക്കാ​നാ​ണ് ​ശ്ര​മി​ക്കേ​ണ്ട​ത്.​ ​പ​ക്ഷേ​ ​അ​ല്പ​മാ​യ​ ​അ​റി​വ് ​അ​ഹ​ങ്കാ​ര​ത്തെ​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തു​കൊ​ണ്ട് ​പ​ര​സ്പ​രം​ ​ഉ​ൾ​ക്കൊ​ള്ളാ​നോ​ ​മ​ന​സി​ലാ​ക്കാ​നോ​ ​സാ​ധി​ക്കാ​തെ​ ​പോ​കു​ന്നു.​ ​ഇ​ങ്ങ​നെ​ ​ഒ​രു​ ​തി​രി​ച്ച​റി​യ​ൽ​ ​ന​മു​ക്ക് ​വേ​ണ്ടേ?

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.