പാലോട്: ചൂട് അസഹനീയമായ സാഹചര്യത്തിൽ കൃത്യസമയത്ത് കുട്ടികളെ വെള്ളം കുടിപ്പിക്കാൻ പേരക്കുഴി സർക്കാർ എൽ.പി സ്കൂളിൽ 'വാട്ടർ ബെൽ'" പദ്ധതി ആരംഭിച്ചു. ഓരോ മണിക്കൂർ ഇടവിട്ട് വെള്ളം കുടിക്കാനായി ഡബിൾ ബെൽ നൽകും. ബെല്ല് കേൾക്കുമ്പോൾ ആരോടും പറയാതെ തന്നെ തങ്ങളുടെ കൈവശമുള്ള കുപ്പിയിലെ വെള്ളം നിശ്ചിത അളവിൽ കുടിച്ചിരിക്കണം. കുട്ടികൾ വെള്ളം കുടിച്ചുവെന്ന് ക്ലാസ് ടീച്ചർ ഉറപ്പാക്കും. സ്കൂളിൽ നടന്ന ജലദിനത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. മഴവെള്ള സംരക്ഷണ പ്രവർത്തനത്തിന് അവാർഡ് നേടിയ എവരി ട്രോപ്സ് കൗണ്ട്സ് ഫൗണ്ടേഷൻ അംഗം സീന ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.എ.പത്മനാഭൻ കുട്ടികൾക്ക് മഴവെള്ള സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കി കൊടുത്തു. പി.ടി.എ പ്രസിഡന്റ് സജികുമാറിന്റെ അദ്ധ്യക്ഷതയിൽ എച്ച്.എം വിജയലക്ഷ്മി അമ്മ, എം.നാഷിദ്, വി.എൽ.രാജീവ്, അനു, കെ.ലേഖ, സബീഹ ബീവി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |