SignIn
Kerala Kaumudi Online
Thursday, 19 September 2024 7.31 AM IST

ഇൻസ്റ്റാഗ്രാം റീൽസിൽ ആഡംബര ജീവിതം കാണിക്കാൻ മോഷണം; 33കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ പിടിയിൽ

Increase Font Size Decrease Font Size Print Page
crime-

ചെന്നെെ: സോഷ്യൽ മീഡിയയിൽ ആഡംബരജീവിതം കാണിക്കാനായി പുട്ടിക്കിടന്ന വീട്ടിൽ മോഷണം നടത്തിയ യുവതി പിടിയിൽ. ചെന്നെെ സ്വദേശിനിയായ അനീഷ കുമാരി (33) ആണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആണ് അനീഷ കുമാരി. തന്റെ കൂടുതൽ വിവരങ്ങളും ഫോട്ടോയും മാദ്ധ്യമങ്ങൾക്ക് നൽകരുതെന്നും അത് തന്റെ പ്രശസ്തിയ്ക്ക് കോട്ടം വരുത്തുമെന്നും യുവതി പൊലീസിനോട് അഭ്യർത്ഥിച്ചതായാണ് റിപ്പോർട്ട്. സോഷ്യൽ മീഡിയ റീലുകളിൽ ആഡംബര ജിവിതം കാണിക്കാൻ വേണ്ടിയാണ് താൻ മോഷ്ടിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി.

കഴിഞ്ഞയാഴ്ച ചെന്നെെയിലെ പെരുങ്കളത്തൂരിനടുത്ത് ബുദ്ധൻ നഗറിലുള്ള വീട്ടിലായിരുന്നു മോഷണം നടത്തിയത്. വീട്ടിൽ ആളില്ലാത്ത സമയം നോക്കിയാണ് യുവതി അകത്ത് കടന്ന് മൂന്ന് പവൻ സ്വർണാഭരണങ്ങളും 10,000രൂപയും മോഷ്ടിച്ചത്. വീട്ടുടമസ്ഥ തിരിച്ചെത്തിയപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് ദമ്പതികൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

പൊലീസ് സമീപത്തെ മുപ്പതിലധികം സിസിടിവി കാമറകൾ പരിശോധിച്ച് നമ്പ‌‌ർറില്ലാത്ത സ്‌കൂട്ടറിലെത്തിയ യുവതിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. മോഷണം നടത്തിയ വാഹനവും യുവതിയെയും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ച സ്വർണം യുവതിയുടെ വീട്ടിലെ ഫ്രിഡ്ജിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, CRIME, SOCIALMEDIA, VIRAL, ARRESTED
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.