വയനാട്: ഏഴ് വയസുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി പൊള്ളലേൽപ്പിച്ചു. വയനാട് കൽപ്പറ്റ സ്വദേശിയായ വിഷ്ണു എന്നയാളാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. കുട്ടിയുടെ വലതു കാലിൽ ചട്ടുകം ചൂടാക്കി വെയ്ക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കൈനാട്ടിയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാനച്ഛൻ ഇതിന് മുൻപും ഉപദ്രവിച്ചിരുന്നതായാണ് കുട്ടിയുടെ മൊഴി.
സംഭവത്തിൽ വിവിധ വകുപ്പുകൾ ചുമത്തി വിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തു. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |