തിരുവനന്തപുരം: ജവഹർ ബാലഭവനിലെ 'കുഞ്ഞാറ്റക്കൂട്ടം' എന്ന അവധിക്കാല ക്ലാസുകൾ ഇന്ന് വൈകിട്ട് 5ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.ജവഹർ ബാലഭവൻ ചെയർമാൻ വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ഗായകരായ ജി. വേണുഗോപാൽ, രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുക്കും.മേയ് 25 വരെ നടക്കുന്ന ക്ലാസുകളിൽ നാലു മുതൽ 16 വയസുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. രാവിലെ 10 മുതൽ 12.30 വരെയും ഉച്ചയ്ക്ക്2.30 മുതൽ 5 മണി വരെയും രണ്ടു ബാച്ചുകളിലായാണ് പ്രവേശനം.ചിത്രരചന, ലളിതഗാനം, നാടോടിനൃത്തം, മലയാളഭാഷാ പരിചയം, സിനിമാറ്റിക് ഡാൻസ്, സ്‌പോക്കൺ ഹിന്ദി, തബല, സ്‌പോക്കൺ ഇംഗ്ളീഷ്, ക്രാഫ്റ്റ്, കളരിപ്പയറ്റ്, നാടകം, ശിൽപ്പനിർമ്മാണം,റോളർ സ്‌കേറ്റിംഗ്,യോഗ,കരാട്ടേ, അബാക്കസ്, ശാസ്ത്രീയ സംഗീതം, എംബ്രോയിഡറി,ഹാർമോണിയം,മൃദംഗം,വയലിൻ, കീബോർഡ്,ഗിത്താർ,ഇലക്ട്രോണിക്സ്, വീണ, നാടകം,ഭരതനാട്യം,മോഹിനിയാട്ടം, എയ്‌റോമോഡലിംഗ്, വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. ഒരുബാച്ചിൽ ഒരു കുട്ടിക്ക് മൂന്നുവിഷയങ്ങൾ തിരഞ്ഞെടുക്കാം.രണ്ടുമാസത്തേക്ക് 3000 രൂപയാണ് ഫീസ്. കുട്ടികൾക്ക് ആയമാരുടെ സൗകര്യവും ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വാഹനസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ജവഹർ ബാലഭവനിലെ റെഗുലർ ക്ലാസുകൾ ജൂണിൽ ആരംഭിക്കും.ഫോൺ: 0471 2316477, 8590774386.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |