കളമശേരി: പതിനാറുകാരനെ മർദ്ദിച്ച് ഇരുമ്പുവടികൊണ്ട് കൈ തല്ലി ഒടിക്കുകയും കത്രികകൊണ്ട് ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്ത കേസിൽ അമ്മ വിടാക്കുഴ കാവിനു സമീപം അരിമ്പാറ വീട്ടിൽ രാജേശ്വരി (30), അമ്മൂമ്മ വളർമതി (49), അമ്മയുടെ സുഹൃത്ത് വയനാട് സുൽത്താൻബത്തേരി വഴുപ്പത്തൂർ ചാപ്പകൊല്ലി വീട്ടിൽ സുനീഷ് (32) എന്നിവരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവിലെ എട്ടു മണിക്കായിരുന്നു സംഭവം. സുനീഷ് നിരന്തരം വീട്ടിലെത്തുന്നതിനെ കുട്ടി എതിർത്തതിനെ തുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |