കൊച്ചി: ഇന്ത്യയുമായി സൗഹൃദത്തിന് ലോകനേതാക്കൾ മത്സരിക്കുന്ന നിലയിൽ എത്തിയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. രാജ്യാന്തര സമ്മേളനങ്ങളിൽ ഇന്ത്യയുടെ നിലയും വിലയും ഉയരുകയും മോദി പൊതുസമ്മതനാകുകയും ചെയ്തു. ഒമ്പത് വർഷത്തെ ഭരണനേട്ടങ്ങൾ രാജ്യത്തിന്റെ വളർച്ച ത്വരിതഗതിയിലാക്കിയെന്നും പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഒമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി
എറണാകുളം ജനറൽ ആശുപത്രിയിൽ പോഷകാഹാരവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ജനറൽ സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത്കുമാർ, വൈസ്പ്രസിഡന്റുമാരായ വി.എസ്. സത്യൻ, അഡ്വ. രമാദേവി തോട്ടുങ്കൽ, സെക്രട്ടറി ഷാജി മൂത്തേടൻ, സംസ്ഥാന സമിതി അംഗങ്ങളായ എൻ.പി. ശങ്കരൻകുട്ടി, സി.ജി. രാജഗോപാൽ, സംസ്ഥാന കൗൺസിൽ അംഗം എം.എൻ. ഗോപി, സേതുരാജ്, കെ. വിശ്വനാഥൻ, കുമ്പളം മുരളി, ഒ.എം.അഖിൽ, സലിം എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |