ചിറയിൻകീഴ്: കലാസാഹിത്യസാംസ്ക്കാരിക കൂട്ടായ്മയായ 'വിളക്കി'ന്റെ 18-ാമത് വാർഷികം കവിയരങ്ങ്, മിനിക്കഥയരങ്ങ്,ചർച്ച എന്നിവയോടെ ആഘോഷിച്ചു.പത്രപ്രവർത്തകനും എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്.ഭാസുരചന്ദ്രൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.നസീം ചിറയിൻകീഴ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സജീവ് മോഹൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. മിനിക്കഥയരങ്ങിൽ രാമചന്ദ്രൻ കരവാരം,കണിയാപുരം നാസറുദ്ദീൻ, വത്സല ജിനിൽ, എം.എസ്.ജലീൽ, നസീം ചിറയിൻകീഴ്, ചാന്നാങ്കര സലിം, വക്കം സുകുമാരൻ എന്നിവരും കവിയരങ്ങിൽ ശാർക്കര കൃഷ്ണൻ കുട്ടി, ബി.ഷിഹാബ്, അൻസാരി ബഷീർ, അജിത സൂര്യകാന്ത്, ചാന്നാങ്കര ജയപ്രകാശ്, കെ.രാജചന്ദ്രൻ, എം.എം. പുരവൂർ, പ്രകാശ് പ്ലാവഴികം എന്നിവരും സ്വന്തം രചനകൾ അവതരിപ്പിച്ചു. വിജയൻ പുരവൂർ മോഡറേറ്ററായി.അഡ്വ എ. ബാബു സ്വാഗതവും ഉദയകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന 'വിളക്ക് അറ്റ് 18: ആഘോഷവും വീണ്ടുവിചാരങ്ങളും' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ വർക്കല ഗോപാലകൃഷ്ണൻ, എം.എം. പുരവൂർ, രാമചന്ദ്രൻ കരവാരം, വസുന്ധരൻ, ശാർക്കര കൃഷ്ണൻകുട്ടി, സി.എസ്. ചന്ദ്രബാബു, ജഗദീശ് ചന്ദ്രൻ, പി.സുരേലാൽ, രാജേന്ദ്രൻ.കെ, രാജശേഖരൻ, സുകു എസ്, അഡ്വ. സൂര്യകാന്ത്, സുജ കമലം, അജിത സൂര്യകാന്ത്, സുഭാഷ് ചന്ദ്രൻ, വത്സല ജിനിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |