തിരുവനന്തപുരം: വട്ടിയൂർക്കാവ് പോളിടെക്നിക്കിന് സമീപം ലോഡ്ജിൽ വാടകയ്ക്ക് മുറിയെടുത്ത് ലഹരി മരുന്ന് വില്പന നടത്തിയ യുവാവ് പിടിയിൽ.കരമന സ്വദേശിയായ ഗോകുലിനെയാണ് (25) തിരുവനന്തപുരം എക്സൈസ് റേഞ്ച് പിടികൂടിയത്. ഇയാളിൽ നിന്ന് 2.512ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. ലഹരിമരുന്ന് വില്പന തൊഴിലാക്കിയ ഇയാൾ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. പോളിടെക്നിക്കിലെയും നഗരത്തിലെ സ്കൂൾ കോളേജുകളിലെ വിദ്യാർത്ഥികളായിരുന്നു ഇയാളുടെ ഇരകളെന്ന് എക്സൈസ് പറഞ്ഞു.
റേഞ്ച് ഇൻസ്പെക്ടർ വി.ജി.സുനിൽകുമാറിന്റെ നേതൃത്വത്തിൽ എക്സൈസ് ഉദ്യോഗസ്ഥരായ പ്രകാശ്, ബിനുരാജ്,ശ്രീലാൽ, ദീപു, ജ്യോതി ലാൽ,അജ്ഞന എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |