കോട്ടയം : വെച്ചൂർ ഗ്രാമപഞ്ചായത്തിലെ ഇടയാഴം തോട്ടപ്പള്ളി 82ാം നമ്പർ അങ്കണവാടിയ്ക്ക് ഇനി സ്വന്തം കെട്ടിടം. സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. ഷൈലകുമാർ അദ്ധ്യക്ഷനായി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. വാടക കെട്ടിടത്തിലായിരുന്നു അങ്കണവാടി പ്രവർത്തിച്ചിരുന്നത്. ബിൻസി ജോസഫ്, എസ്.മനോജ് കുമാർ, പി.കെ മണിലാൽ, സോജി ജോർജ്, എൻ.ബീന, ഗീതാ സോമൻ, ചാന്ദിനി, അൻസി തങ്കച്ചൻ, എസ് സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |