ആലപ്പുഴ: സമ്പൂർണ്ണ ശുചിത്വ പദവിയിലെത്താൻ ആലപ്പുഴ നഗരസഭ സ്വീകരിച്ച നടപടികൾ വിശകലനം ചെയ്യുന്നതിനും തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി പരിസ്ഥിതി ദിനത്തിൽ ആലപ്പുഴ ടൗൺഹാളിൽ സംഘടിപ്പിച്ച ഹരിത സഭ മുൻ മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്ക്കരണ മേഖലയിൽ വ്യക്തമായ മുന്നേറ്റം കൈവരിച്ച ആലപ്പുഴ നഗരസഭ കണക്കുകൾക്കപ്പുറം സത്യസന്ധമായ ലക്ഷ്യപ്രാപ്തിക്കായുള്ള പരിശ്രമം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ചെയർപേഴ്‌സൺ സൗമ്യരാജ് പ്രവർത്തന പുരോഗതി റിപ്പോർട്ടും സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനത്തിനുള്ള ഹൃസ്വകാല പദ്ധതികളും അവതരിപ്പിച്ചു. ആരോഗ്യ സ്റ്റാൻറിംഗ് കമ്മറ്റി അദ്ധ്യക്ഷ ബീനരമേശ് സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷരായ കെ.ബാബു, എ.ഷാനവാസ്, ബിന്ദുതോമസ്, കൗൺസിലർമാരായ എം.ആർ.പ്രേം, സലിം മുല്ലാത്ത്, കെ.കെ. ജയമ്മ, എ.എസ്. കവിത, മുനിസിപ്പൽ സെക്രട്ടറി എ.എം. മുംതാസ് തുടങ്ങിയവർ സംസാരിച്ചു. ഐ.ഐ.ടി മുംബെയ് ഹെഡ് പ്രൊഫ. എൻ.സി.നാരായണൻ, സെന്റ് തെരേസാസ് കോളേജ് ഡീൻ ഡോ.നിർമ്മല പത്മനാഭൻ എന്നിവർ അടങ്ങുന്ന പാനൽ ചർച്ചകൾ ക്രോഡീകരിച്ചു. ഐ.ഐ.ടി മുംബെയ് പി.എച്ച്.ഡി റിസർച്ച് സ്‌കോളർ എസ്.രാകേന്ദു പരിസ്ഥിതി ദിന സന്ദേശം അവതരിപ്പിച്ചു. ശുചിത്വ മിഷൻ റിസോഴ്‌സ്പേഴ്‌സൺ ആർ.വേണുഗോപാൽ, കില റിസോഴ്‌സ് പേഴ്‌സൺ ആർ.രാമചന്ദ്രൻ, നഗരസഭ റിസോഴ്‌സ് പേഴ്‌സൺമാരായ കെ.ജി.ജഗദീശൻ, അജയ് സുധീന്ദ്രൻ, കെ.ജി.ജയരാജ്, എ.അനിൽബാബു എന്നിവർ ലീഡർമാരായി വിവിധ വിഷയങ്ങളിൽ ചർച്ചയും ഹരിതസഭ വിഭാവനം ചെയ്തു. മികച്ചനേട്ടം കൈവരിച്ചവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |