ചേർത്തല: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കടക്കരപ്പള്ളി മണ്ഡലം കമ്മിറ്റി കെ.സി.വേണുഗോപാലിന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ വേണ്ടി പ്രവർത്തിപ്പിക്കാൻ നിശ്ചയിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും നേതാക്കളെ ചുമതലപ്പെടുത്തി. പ്രസിഡന്റ് എം.ജോണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.പി.നമ്പ്യാർ ഉദ്ഘാടനം ചെയ്തു. പി. എൽ.ജോസഫ്, ഇ.ബി.മോഹനൻ, ഷാജി കെ.തറയിൽ, ജി.ഹരിദാസ്, കെ.എം.രജനി, റോസി എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.ആർ.സലിമോൻ സ്വാഗതവും ടി.ഇ.ഹില്ലാരി യോസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |