അമ്പലപ്പുഴ: കാലവർഷം പതിവിലും നേരത്തെ ആരംഭിക്കുകയും ജലാശയങ്ങളിൽ വെള്ളം ക്രമാതീതമായി ഉയരുകയും നെല്ലിന്റെ സംഭരണ വില സർക്കാർ നൽകാതിരിക്കുകയും ചെയ്യുന്ന നിലവിലെ സ്ഥിതി കർഷകരെ വലിയ അങ്കലാപ്പിലാക്കിയിരിക്കുന്നതായി കർഷക കോൺഗ്രസ് കുട്ടനാട്, ഹരിപ്പാട് ,അമ്പലപ്പുഴ സംയുക്ത നിയോജക മണ്ഡലം കമ്മിറ്റികൾ ആരോപിച്ചു. ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ ഉദ്ഘാടനം ചെയ്തു.അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി മുട്ടശ്ശേരി അദ്ധ്യക്ഷനായി. മുഞ്ഞനാട് രാമചന്ദ്രൻ, അലക്സ് മാത്യു, സിബി മൂലംകുന്നം,സാബു വെള്ളാപ്പള്ളി,എം.സി ജോയപ്പൻ, ലാലിച്ചൻ പള്ളിവാതുക്കൽ, ഷിബു കണ്ണമാലി, ബിജു തണൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |