കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ നടത്തുന്ന സംഗീതഭൂഷണം (ഡിപ്ലോമ ഇൻ കർണാടിക് മ്യൂസിക്-എസ്ബിഡി) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഴ്ചയിൽ രണ്ട് ദിവസം വൈകീട്ട് 7.30 മുതൽ 9.30 വരെ സംഘടിപ്പിക്കുന്ന ഓൺലൈൻ ക്ലാസുകൾ, ഓരോ വിഷയത്തിലും തയ്യാറാക്കിയിട്ടുള്ള സ്വയം പഠന സഹായികൾ എന്നീ മാർഗങ്ങളിലൂടെയാണ് പഠനം. അടിസ്ഥാന വിദ്യാഭ്യാസയോഗ്യത പ്ലസ് ടു പാസ് അഥവാ തത്തുല്യം. 40 വയസിനു മുകളിലുള്ളവർക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. എസ്.എസ്.എൽ.സി പാസ് ആണ്. വിശദ വിവരങ്ങൾക്ക് 04712325101, 8281114464 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |