കൊല്ലപ്പള്ളി : നിയന്ത്രണംവിട്ട കാർ നിറുത്തിയിട്ടിരുന്ന ജീപ്പിലിടിച്ച് അച്ഛനും മകനും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 10.30 ന് പാലാ - തൊടുപുഴ ഹൈവേയിൽ കൊല്ലപ്പള്ളി കുരിശുപള്ളിയ്ക്ക് മുന്നിലായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഏഴാച്ചേരി കവളംമാക്കൽ കെ.ഡി.ശിവരാമൻ (77), മകൻ മനോജ് (52) എന്നിവരെ ചേർപ്പുങ്കൽ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |