തൃശൂർ: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ തൃശൂർ മേഖലാ പഠന ക്ലാസ് 14, 15 തീയതികളിൽ പറവട്ടാനി കൺവെൻഷൻ സെന്ററിൽ നടക്കും. 14ന് നടക്കുന്ന സൗണ്ട് ക്ലാസിൽ ശബ്ദ സംവിധാനങ്ങളുടെ അടിസ്ഥാന തത്വങ്ങൾ മുതൽ അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവയെക്കുറിച്ച് വിദഗ്ദ്ധർ ക്ലാസെടുക്കും. 15ന് ലൈറ്റ് ക്ലാസ്, 16ന് വൈകിട്ട് അഞ്ച് മുതൽ പറവട്ടാനി കൺവെൻഷൻ സെന്ററിൽ അസോസിയേഷന്റെ കുടുംബ സംഗമം എന്നിവ നടക്കും. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ എം.എൽ. റോസി, ജയരാജ് വാരിയർ സംബന്ധിക്കും. ഉന്നത വിജയികളെ അനുമോദിക്കൽ, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, കലാസന്ധ്യ എന്നിവ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |