SignIn
Kerala Kaumudi Online
Thursday, 08 August 2024 3.01 PM IST

സിവിൽ എക്സെെസ് ഓഫീസർമാരിൽ ബി.ടെക്കുകാരും

ex

തൃശൂർ: പരിശീലനം പൂർത്തിയാക്കിയ സിവിൽ എക്‌സൈസ് ഓഫീസർമാരിൽ ഉന്നത വിദ്യാഭ്യാസമുള്ളവർ നിരവധി. ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ 19 പേരും ബി ടെക് ബിരുദധാരികളായ 35 പേരും ബിരുദമുള്ള 73 പേരും പുതിയ ബാച്ചിലുണ്ട്.180 പ്രവൃത്തി ദിവസം നീണ്ടുനിന്ന അടിസ്ഥാന പരിശീലനത്തിൽ ആംസ് ഡ്രിൽ, ഡ്രിൽ വിത്തൗട്ട് ആംസ് എന്നിങ്ങനെ ഔട്ട്‌ഡോർ പ്രവർത്തനങ്ങൾക്ക് പുറമേ കമ്പ്യൂട്ടർ പരിശീലനം, എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്ന അബ്കാരി ആക്ട്, എൻ.ഡി.പി.എസ് ആക്ട്, ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം തുടങ്ങിയ വിഷയങ്ങളിലും പരിശീലനം നൽകി. പരേഡിൽ എക്‌സൈസ് കമ്മിഷണർ മഹിപാൽ യാദവ്, അഡീഷണൽ എക്‌സൈസ് കമ്മിഷണർ പി.എം.പ്രദീപ്, എക്‌സൈസ് അക്കാഡമി ഡയറക്ടർ ആർ.ഗോപകുമാർ എന്നിവരും സല്യൂട്ട് സ്വീകരിച്ചു. മേയർ എം.കെ.വർഗീസ്, ഡെപ്യൂട്ടി മേയർ എം.എൽ.റോസി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, സാറാമ്മ റോബ്‌സൺ, തൃശൂർ റേഞ്ച് ഡി.ഐ.ജി അജിത ബീഗം തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, EXCISE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.