മേപ്പയ്യൂർ:കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ മഞ്ഞൾ കൃഷി വ്യാപിപ്പിക്കുന്നതിനായി സമഗ്ര കാർഷിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ഞൾ ഗ്രാമം പദ്ധതി ആരംഭിച്ചു. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും മഞ്ഞൾ വിത്ത് വിതരണം ചെയ്ത് മൂല്യ വർദ്ധിത ഉത്പ്പന്നങ്ങളാക്കി മാറ്റുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിത്ത് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമ്മല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഐ.സജീവൻ സ്വാഗതവും കൃഷി ഓഫീസർ അശ്വതി ഹർഷൻ നന്ദിയും പറഞ്ഞു. കൃഷി ഭവൻ ജീവനക്കാരായ ആതിര. പി.പി, വിസ്മയ. പി.വി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |