പെരുമ്പാവൂർ: ജനതാദൾ (എസ്) ദേശീയ നേതാവ് കുമാരസ്വാമി നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗമായി ബി.ജെ.പി.യുടെ സഖ്യകക്ഷിയായി മാറിയ സാഹചര്യത്തിൽ ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ അഡ്വ. മാത്യു ടി. തോമസ് അഖിലേന്ത്യാ നേതൃത്വവുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് കേരള കർഷക യൂണിയൻ ആവശ്യപ്പെട്ടു. പിണറായി മന്ത്രിസഭയിൽ ജെ.ഡി.എസ് നേതാവ് കൃഷ്ണൻ കുട്ടി ഇരിക്കുമ്പോൾ പാർട്ടിയുടെ ദേശീയനേതാവ് നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗമായിരിക്കുന്ന വിചിത്ര രാഷ്ട്രീയമാണുള്ളത്. ഇക്കാര്യത്തിൽ ബി.ജെ. പിക്കെതിരെ ശക്തമായ പ്രചരണം നടത്തുന്ന ഇടതുമുന്നണിയുടെ നിലപാട് അറിയാൻ ജനങ്ങൾ ആഗ്രഹിക്കുന്നതായും കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോസ് ജെയിംസ് നിലപ്പന, ജോർജ്ജ് കിഴക്കുമശ്ശേരി എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |