SignIn
Kerala Kaumudi Online
Thursday, 08 August 2024 3.21 PM IST

മലബാർ റിവർ ഫെസ്റ്റിവൽ ജൂലായ് 25 മുതൽ  മലയോരം കയാക്കിംഗ് ആവേശത്തിലേക്ക്

kayaking
കയാക്കിംഗ്

കോഴിക്കോട്: ചാലിപ്പുഴയുടെയും ഇരുവഞ്ഞിയുടെയും ഓളപ്പരപ്പിൽ സാഹസികതയുടെ തുഴയെറിയാൻ കയാക്കിംഗ് മത്സരം വരവായി. മലബാർ റിവർ ഫെസ്റ്റിവൽ പത്താം എഡിഷൻ ജൂലായ് 25 മുതൽ നാല് ദിവസം നടക്കും. വൈറ്റ് വാട്ടർ കയാക്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഫെസ്റ്റിവലിൽ പ്രീ-ഇവന്റുകൾ ഉൾപ്പെടെ സംഘടിപ്പിക്കും. കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂർ, പുതുപ്പാടി, ഓമശ്ശേരി, ചക്കിട്ടപ്പാറ പഞ്ചായത്തുകളും മുക്കം മുനിസിപ്പാലിറ്റിയും വേദിയാകും. കോടഞ്ചേരിയിലെ പുലിക്കയത്തിനും തിരുവമ്പാടിയിലെ അരിപ്പയ്ക്കും പുറമെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മീൻതുള്ളിപാറയിലും (ഫ്ലാറ്റ് വാട്ടർ കയാക്കിംഗ്) കയാക്കിംഗ് നടക്കും. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി (കെ.എ.ടി.പി.എസ്), ഡി.ടി.പി.സി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ പ്രഥമയോഗം കലക്ടറുടെ ചേംബറിൽ ചേർന്നു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി അദ്ധ്യക്ഷത വഹിച്ചു.

@ പ്രീ-ഇവന്റുകൾ

വ്യത്യസ്ത തരത്തിലുള്ള സാഹസിക കായിക വിനോദങ്ങൾ, ഫ്രിസ്ബീ, എംടിബി (മൗണ്ടൻ ബൈക്ക്), സൈക്കിൾ റാലി, വാട്ടർപോളോ, നീന്തൽ, ഓഫ് റോഡ് ദേശീയ ചാമ്പ്യൻഷിപ്പ്, ഓഫ് റോഡ് സംസ്ഥാന ചാമ്പ്യൻഷിപ്പ്, ചൂണ്ടയിടൽ, വള്ളംകളി,
പർവതാരോഹണ പരിശീലനം, മഴ നടത്തം, റഗ്ബി, മഡ് ഫുട്ബോൾ, ഓഫ് റോഡ് ജീപ്പ് സഫാരി, മോട്ടോർ സൈക്കിൾ റാലി, സൈക്കിൾ റാലി എന്നിവ നടക്കും.


@ പ്രാദേശിക സംരംഭകത്വ പരിശീലനം

പ്രാദേശിക സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി ഏർപ്പെടുത്തുന്ന പരിശീലനം ഇത്തവണത്തെ പുതുമയാണ്. ഹോംസ്റ്റേ പ്രോഗ്രാം, ഫാം ടൂറിസം, ഹോംമെയ്ഡ് ഭക്ഷണം ഉണ്ടാക്കൽ, സാഹസിക വിനോദസഞ്ചാരം എന്നിവയിലാണ് പരിശീലനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.