തിരുവല്ല : ഉറപ്പാണ് തൊഴിൽ കാമ്പയിന്റെ ഭാഗമായി പ്രോസസ് അസോസിയേറ്റ് തസ്തികയിലേക്ക് ആദ്യഘട്ട അഭിമുഖത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി ഏകദിന അടിസ്ഥാന നൈപുണ്യ പരിശീലനം സംഘടിപ്പിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടി ഡോ.രഞ്ജിത് ജോസഫ് (അസി.പ്രൊഫ. ഇൻ ഇംഗ്ലീഷ്, തിരുവല്ല മാർത്തോമാ കോളേജ്), പ്രൊഫ.രഞ്ജിത് കൃഷ്ണൻ (അസിസ്റ്റന്റ് പ്രൊഫ.ഇൻ ഇംഗ്ലീഷ്, പന്തളം എൻ.എസ്എസ് കോളജ്) എന്നിവർ ക്ലാസെടുത്തു. തിരുവല്ല ജോബ്സ്റ്റേഷൻ ഇൻചാർജ് ധന്യ പവിത്രൻ, വോളന്റിർമാരായ നീതുലക്ഷ്മി, രേവതി ആർ.പിള്ള, എസ്.എൻ സ്വാമിനാഥൻ എന്നിവർ പരിപാടി ഏകോപിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |