കോട്ടയം : സംസ്ഥാനത്തെ ബാലവേല വിരുദ്ധ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഒരു വർഷം നീണ്ടുനിൽക്കുന്ന ബാലവേല വിരുദ്ധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ കളക്ടർ വി. വിഗ്നേശ്വരി നിർവഹിച്ചു. ഡെപ്യൂട്ടി ലേബർ ഓഫീസർ എം.എം. ഷാജഹാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഡോ. ആന്റണി ജോർജ് പാട്ടപ്പറമ്പിൽ അദ്ധ്യക്ഷനായിരുന്നു. ജില്ലാ ലേബർ ഓഫീസർ എം. ജയശ്രീ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ എം.ആർ. ബിന്ദു, സ്കൂൾ ഹെഡ് മാസ്റ്റർ വി.എം. ബിജു, പി.ടി.എ. പ്രസിഡന്റ് പി.ആർ. വിനോദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |