SignIn
Kerala Kaumudi Online
Thursday, 08 August 2024 3.10 PM IST

സൗഭദ്രം കളരിയിൽ കളരി പരിശീലനം

news
കളരി പരിശീലനത്തിൽ ഏർപെട്ട വിദേശികൾ

കുറ്റ്യാടി: സൗഭദ്രം കളരിയിൽ വാർഷിക കളരി പരിശീലനം ആരംഭിച്ചു. പ്രാദേശിക കളരിപ്പയറ്റ് പ്രേമികളും മുഖ്യാതിഥികളും പങ്കെടുത്തു. അതിഥികളായെത്തിയ ഇംഗ്ലീഷ് പൗരനായ അലസ്റ്റെയ്ൻ, റഷ്യൻ വനിത ലിയൂബ എന്നിവരെ കളരി ഗുരുക്കൾ സുരേഷ് ഗുരുക്കൾ സ്വീകരിച്ചു. അന്താരാഷ്ട്ര അതിഥികളുടെ സാന്നിദ്ധ്യം കളരിപയറ്റിന്റെ ആഗോള പ്രാധാന്യം വിളിച്ചോതുന്നതാണ്. ഉദ്ഘാടന ചടങ്ങിൽ സുരേഷ് ഗുരുക്കൾ കളരിപ്പയറ്റിന്റെ സംരക്ഷണവും പ്രചാരണവും എത്രത്തോളം പ്രധാനമാണെന്ന് ഓർമ്മിപ്പിച്ചു. ഇത്തരം കായിക പരിശീലനം കുട്ടികളിൽ ആത്മവിശ്വാസവും അച്ചടക്കവും വളർത്തുമെന്ന് അദ്ദേഹം പറഞ്ഞു. അലസ്റ്റെയ്ൻ കളരിപ്പയറ്റിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കു വെച്ചു. വലിയപറമ്പത്ത് ദിലീപൻ നന്ദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.