വടക്കഞ്ചേരി: കുതിരാൻ ഇടതുതുരങ്കത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായെങ്കിലും സുരക്ഷാപരിശോധന നടക്കാത്തതിനാൽ തുരങ്കം ഗതാഗതത്തിനായി തുറന്നില്ല. തുരങ്കം ഇന്നലെ തുറക്കുമെന്നാണ് കരാർകമ്പനി അറിയിച്ചിരുന്നത്. ഉൾവശം കോൺക്രീറ്റ് ചെയ്യുന്നതിനാണ് തുരങ്കം അടച്ചത്. ജോലികൾ നടക്കുന്നപ്പോൾ ദേശീയപാതാ അതോറിറ്റി പരിശോധന നടത്തിയിരുന്നെങ്കിലും പണി പൂർത്തിയായശേഷം പരിശോധന നടത്തിയിട്ടില്ല. റീജണൽ മാനേജരുടെ നേതൃത്വത്തിൽ പരിശോധന നടക്കുമെന്ന് ദേശീയപാതാ അതോറിറ്റി പറഞ്ഞു. കോൺക്രീറ്റ് ചെയ്യുന്നതിനായി അഴിച്ചുമാറ്റിയ അഗ്നിരക്ഷാ സംവിധാനങ്ങൾ പുനഃസ്ഥാപിച്ചെങ്കിലും അഗ്നിരക്ഷാസേനയുടെ പരിശോധനയും നടക്കേണ്ടതുണ്ട്. രണ്ട് ദിവസത്തിനകം പരിശോധന പൂർത്തിയാക്കി തുരങ്കം ഗതാഗത്തിനായി തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |