പുതുക്കാട്: സംസ്ഥാനത്ത് ആദ്യമായി ഘടക സ്ഥാപനങ്ങൾ ഉൾപ്പെടെ ഐ.എസ്.ഒ കരസ്ഥമാക്കിയ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സന്ദർശിക്കാൻ ത്രിപുരയിൽ നിന്നുള്ള സംഘമെത്തി. ത്രിപുരയിലെ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഐ.എസ്.ഒ ലഭ്യമാക്കാനായി കിലയിൽ പരിശീലനത്തിനെത്തിയ ഗവ. സെക്രട്ടറി ഡോ. സന്ദീപ് ആർ റാത്തോഡിന്റെ നേതൃത്വത്തിലുള്ള 8 അംഗ സംഘമാണ് കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, മറ്റ് ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിവരുമായി ത്രിപുര സംഘം ചർച്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |