ചാലക്കുടി: കഴിഞ്ഞദിവസം അന്തരിച്ച ഫുട്ബാൾ ആചാര്യൻ ടി.കെ.ചാത്തുണ്ണിയുടെ അന്ത്യകർമ്മങ്ങൾക്ക് ആരാധകരടക്കം നിരവധി പേരെത്തി. പൊലീസ് സ്റ്റേഷനിലെ ബാൾ ഭവനിൽ ഇന്നലെ രാവിലെ എട്ടിനായിരുന്നു കർമ്മങ്ങൾ. സനീഷ്കുമാർ ജോസഫ് എം.എൽ.എ, മുൻ ഫുട്ബാൾ പരിശീലകൻ സേതുമാധവൻ, മുൻ താരങ്ങളായ ഷറഫലി, വിക്ടർ മഞ്ഞില, ജില്ലാ പബ്ലിക്ക് പ്രൊസിക്യൂട്ടർ അഡ്വ.കെ.ബി.സുനിൽ കുമാർ, എറണാകുളം ഡി.സി.പി കെ.എസ്.സുദർശൻ,നഗരസഭ കൗൺസിലർ അഡ്വ.ബിജു ചിറയത്ത് തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് മൃതദേഹം തൃശൂരിലേയ്ക്ക് കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |