SignIn
Kerala Kaumudi Online
Thursday, 08 August 2024 10.26 AM IST

കായലരികത്ത് ഭാസ്കര സ്മൃതി ഇന്ന്

bhaskra

കൊടുങ്ങല്ലൂർ : ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പി.ഭാസ്‌കരന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഭാസ്‌കര സ്മൃതിയുടെ ഒരുക്കം പൂർത്തിയായി. ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ പണിക്കേഴ്‌സ് ഓഡിറ്റോറിയത്തിലാണ് പരിപാടി. തിരക്കഥാകൃത്ത് പി.എസ്.റഫീഖ് സ്മൃതിയുടെ ഉദ്ഘാടനം നിർവഹിക്കും. തൃശൂർ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മാദ്ധ്യമപ്രവർത്തകൻ ഇ.ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.

സുഖസ്വര തൃശൂരിന്റെ നേതൃത്വത്തിൽ ഭാസ്‌കരൻ മാഷിന്റെ പാട്ടുകൾ കോർത്തിണക്കിയ ഗാനമേളയും ഭാസ്‌കര സ്മൃതിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം തങ്കം ടീച്ചർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഹാരിഫാബി ടീച്ചർ എന്നിവർ സംബന്ധിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, BHASKARA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.