SignIn
Kerala Kaumudi Online
Thursday, 08 August 2024 7.42 AM IST

ചുങ്കത്ത് ഏഴ് കടകളിൽ മോഷണം

robbery

കോട്ടയം: ചുങ്കം ജംഗ്ഷനിലെ ഇരുവശത്തുമുള്ള ഏഴ് കടകളിൽ മോഷണം. ഇന്നലെ പുലർച്ചേയായിരുന്നു സംഭവം. താഴുകൾ തകർത്തും ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചുമാണ് ചില കടകൾ കുത്തിത്തുറന്നത്. ചുങ്കം ജംഗ്ഷനിലെ സിമന്റ് കട, റേഷൻകട, ബേക്കറികൾ, പലചരക്കുകടകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു മോഷണം. എന്നാൽ കാര്യമായി പണം നഷ്ടപ്പെട്ടില്ലെന്ന് കടയുടമകൾ പറഞ്ഞു. ചുങ്കത്തെ വീനസ് ബേക്കറി ഉടമ അജയ്യുടെ മറന്നുവെച്ച മൊബൈൽ ഫോൺ മോഷ്ടാക്കൾ കവർന്നിട്ടുണ്ട്. കടയിലെ സാധനങ്ങൾ വലിച്ചുവാരി പരിശോധിച്ച നിലയിലുമായിരുന്നു.

കടകളിലെ സി.സി.ടി.വി കാമറകൾ ഓഫായിരുന്നതിനാൽ മോഷ്ടാക്കളുടെ ദൃശ്യം ലഭ്യമല്ല. വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, ROBBERY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.