SignIn
Kerala Kaumudi Online
Saturday, 05 October 2024 2.01 AM IST

അജൈവ മാലിന്യ ശേഖരണത്തിൽ റെക്കാർഡിട്ട് കൊരട്ടി ഹരിത കർമ്മ സേന

Increase Font Size Decrease Font Size Print Page
haritha-karma-sena
മികവിന്റെ കൂട്ടായ്മ, കൊരട്ടി പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍

കൊരട്ടി: 170 ടൺ അജൈവ മാലിന്യ വസ്തുക്കൾ കയറ്റി അയച്ച് മാലിന്യ മുക്ത നവകേരളം പദ്ധതിയിൽ മികച്ച നേട്ടം കൊയ്ത് കൊരട്ടി പഞ്ചായത്ത് ഹരിത കർമ്മ സേന. പഞ്ചായത്തിന്റെ ഗ്രീൻ കൊരട്ടി,കെയർ കൊരട്ടി പദ്ധതിയും ഇതോടൊപ്പം സഹകരിപ്പിച്ചാണ് ഭരണസമിതി ഇത്തരം നേട്ടം സ്വന്തമാക്കിയത്. ഹരിത കർമ സേന പ്രവർത്തകർ കഴിഞ്ഞ സാമ്പത്തിക വർഷമാണ് എം.സി.എഫിൽ നിന്ന് 55,975 കിലോ അജൈവ പാഴ് വസ്തുക്കൾ കയറ്റി അയച്ചത്. പൊതു ജനങ്ങളുടെ സഹകരണവും മുതൽക്കൂട്ടായി. ഏറ്റവും കൂടുതൽ അളവ് പാഴ് വസ്തുക്കൾ ശേഖരിക്കുകയും അസംസ്‌കൃത വസ്തുക്കളുടെ ഉത്പ്പാദനത്തിന് കയറ്റി വിടുകയും ചെയ്തപ്പോൾ കൊരട്ടി പഞ്ചായത്ത് ഈ രംഗത്ത് ജില്ലയിൽ പ്രഥമ സ്ഥാനത്തെത്തി. ഹരിത കർമ്മസേന പ്രവർത്തകർ 19 വാർഡുകളിൽ നിന്നും ശേഖരിച്ച അജൈവ പാഴ് വസ്തുക്കൾ വിറ്റതിലൂടെ 8,71,228 രൂപയുടെ വരുമാനം നേടി. ദേശീയ പാതയോരത്ത് പെരുമ്പിയിൽ പ്രവർത്തിക്കുന്ന എം.സി.എഫ്, ആർ.ആർ.എഫ് സംരംഭത്തിലൂടെ 40 ഹരിത കർമ സേനാംഗങ്ങൾ ഉപജീവന മാർഗമാണ്. 2021 മുതൽ 2024 വരെ അജൈവ പാഴ് വസ്തുക്കളും ലെതർ ബാഗുകൾ,ചെരുപ്പുകൾ , തുണി മാലിന്യം, തെർമോക്കോൾ എന്നിങ്ങനെയുള്ള മാലിന്യങ്ങൾ കലണ്ടർ പ്രകാരം കൊരട്ടിയിൽ നിന്നും ശേഖരിച്ചു കയറ്റി അയക്കുന്നു. കൊരട്ടിയുടെ പ്രദേശങ്ങളെ ഒരു പരിധി വരെ മാലിന്യങ്ങൾ വലിച്ചെറിയുന്നതിൽ നിന്നും തടയാൻ ഹരിത കർമ സേന അംഗങ്ങൾക്ക് സാധിച്ചെന്ന അഭിമാനത്തിലാണിവർ.

170 ടൺ അജൈവ മാലിന്യം

  • യൂസർ ഫീ ഇനത്തിൽ ഇതുവരെ ലഭിച്ചത് 63,78,601 രൂപ.
  • തരം തിരിച്ചു കയറ്റി അയച്ചത് 75,030 കി.
  • ലഭിച്ച തുക 8,71,228 രൂപ.
  • തുണി മാലിന്യം 14,411.460 കിലോ.
  • ചില്ലു മാലിന്യം 73,575 കിലോ.
  • ചെരുപ്പ്, ബാഗുകൾ 6,945 കിലോ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.