കോട്ടയം : കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു ഇന്ന് അവകാശദിനമായി ആചരിക്കും. ജില്ലയിൽ ഏരിയാ തലങ്ങളിൽ രാവിലെ 10ന് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലേക്ക് മാർച്ച് നടത്തും. കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ അഖിലേന്ത്യ ജനറൽ കൗൺസിലംഗം എ.വി.റസൽ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരിയിൽ അഡ്വ. റെജി സഖറിയ, പാമ്പാടിയിൽ വി.കെ. സരേഷ്കുമാർ, തലയോലപ്പറമ്പിൽ കെ.കെ.ഗണേശൻ, വൈക്കത്ത് കെ.ബി.രമ, ഏറ്റുമാനൂരിൽ അഡ്വ. കെ.അനിൽകുമാർ, ഈരാറ്റുപേട്ടയിൽ ലാലിച്ചൻ ജോർജ്, പൊൻകുന്നത്ത് കെ.സി.ജോസഫ്, കടുത്തുരുത്തിയിൽ കെ.എൻ.വേണുഗോപാൽ, കാഞ്ഞിരപ്പള്ളിയിൽ കെ.ആർ.അജയ്, അയർക്കുന്നത്ത് ഡി.സേതുലക്ഷ്മി, പാലായിൽ അഡ്വ. വി.ജയപ്രകാശ് എന്നിവർ സമരം ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |