കോന്ന : കുട്ടികളുടെ സർഗസൃഷ്ടികളും വായനക്കുറിപ്പുകളും സ്വരൂപിക്കുന്നതിന് കോന്നി ഗവ:ഹയർ സെക്കൻഡറി സ്ക്കൂളിന് കോന്നി പബ്ലിക്ക് ലൈബ്രറി എഴുത്തുപെട്ടി കൈമാറി. എഴുത്തുപെട്ടി കൈമാറൽ ചടങ്ങിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് എസ്.എം ജമീലബീവി നിർവഹിച്ചു. അദ്ധ്യാപകൻ എസ്.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്റ് സലിൽ വയലത്തല, കെ.എസ്.അജി, എൻ.എസ്.മുരളിമോഹൻ , ശിവാനി എസ്.നായർ , നദിയ.എസ്, ഹാദിയ, ദേവനന്ദൻ, അൽഅജാദ്, ഷഹനാസ് എന്നിവർ സംസാരിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |