കോഴിക്കോട്: ജില്ലാ യോഗ അസോസിയേഷൻ ഒമ്പതാം ജില്ലാ യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് 16ന് ഉള്ള്യേരി മൊടക്കല്ലൂർ എം. ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടക്കും. രാവിലെ എട്ടുമുതൽ സബ്ജനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും. കെ.എം.സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് സമാപനം ഉദ്ഘാടനം ചെയ്യും. താത്പര്യമുള്ളവർക്ക് വി.കെ.കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിലെ യോഗ അസോ. ജില്ലാ ഓഫീസിൽ ഇന്ന് രണ്ട് മുതൽ അപേക്ഷിക്കാം. വിവരങ്ങൾക്ക് : 7907923592, 9496284414. വാർത്താ സമ്മേളനത്തിൽ ജില്ലാ യോഗ അസോ. പ്രസിഡന്റ് രതീഷ് കുമാർ.എം, സെക്രട്ടറി എ.രാമനാഥൻ, കെ.സി.സുനിൽ, വി.പി.രാജൻ, പി.വി.ശിവാനന്ദൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |