കൊച്ചി: കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂൾ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്റർ സ്കൂൾ ഫെസ്റ്റ് 'ഫ്രെസ്കോ" ഇന്ന് നടക്കും. വൈകിട്ട് 4.30ന് സമാപന യോഗത്തിൽ ഫാ. ബെന്നി നാൽക്കര അദ്ധ്യക്ഷത വഹിക്കും. സിനിമ താരങ്ങളായ ആസിഫ് അലി, മമിത ബൈജു, നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സ്കൂൾ പ്രിൻസിപ്പൽ സജി വർഗീസ് പറഞ്ഞു. ആർട്സ് ഡിപ്പാർട്ട്മെന്റ് മേധാവി വിനോദ് ജെയിംസ്, ഐ.ടി മേധാവി എം.എ. അഭിജിത്, അദ്ധ്യാപിക അജിത സിബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |