കൊച്ചി: എറണാകുളം നോർത്തിലുള്ള സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ ഇ.എൻ.ടി വിഭാഗത്തിന്റെ നേതൃത്വത്തിൽ തലവേദന, വെർട്ടിഗോ രോഗങ്ങളുടെ പരിശോധനയും ചികിത്സാ സർജറി ക്യാമ്പും12 മുതൽ 31 വരെ സൗജന്യമായി നടക്കും. തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ വൈകിട്ട് 3 മുതൽ 5.30 വരെ പ്രശസ്ത സർജൻ ഡോ. വിനയ്രാജ് തട്ടാരക്കൽ ലാബ് പരിശോധനകൾക്കും ചികിത്സക്കും നേതൃത്വം നൽകും. രജിസ്ട്രേഷനും കൺസൾട്ടേഷനും സൗജന്യമാണ്. സാധാരണ ലാബ് പരിശോധനകൾ, എക്സ്റേ എന്നിവയ്ക്ക് 30 ശതമാനം ഇളവും ശസ്ത്രക്രിയ ആവശ്യമുണ്ടെങ്കിൽ 35 ശതമാനം ഇളവും ലഭിക്കുമെന്ന് ആശുപത്രി ഡയറക്ടർ ഡോ. കെ.ആർ. രാജപ്പൻ അറിയിച്ചു. ഫോൺ നമ്പർ: 0484-2887800.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |