ശ്രീകൃഷ്ണപുരം : സുബ്രതോ മുഖർജി സംസ്ഥാന ഫുട്ബാൾ ടൂർണമെന്റ് ജൂലായ് 13 മുതൽ 15 വരെ ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറിസ്കൂൾ ഗ്രൗണ്ടിൽ നടക്കും. അണ്ടർ 17 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അണ്ടർ15 ആൺകുട്ടികളുടെയും വിഭാഗങ്ങളിലാണ് മത്സരങ്ങൾ.
13ന് രാവിലെ 7 മണി മുതൽ രണ്ടു മൈതാനത്തായി മത്സരങ്ങൾ നടക്കും.14ന് അണ്ടർ 17 ആൺകുട്ടികളുടെയും,
പെൺകുട്ടികളുടെയും സെമി ഫൈനൽ, ലൂസേർസ് ഫൈനൽ മത്സരങ്ങൾ നടക്കും. 15ന് മൂന്നു വിഭാഗങ്ങളുടെയും ഫൈനൽ നടക്കും. മത്സരങ്ങൾ 13ന് രാവിലെ10ന് കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |